ഷാർജയിലും അയൽ എമിറേറ്റുകളിലും അനുഭവപ്പെട്ട ഇന്ധന ഗന്ധം ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ് മേധാവി

Sharjah authorities address 'smell of fuel' reports in emirate

ഷാർജയിലും സമീപ എമിറേറ്റുകളിലും അനുഭവപ്പെട്ട രൂക്ഷമായ ഇന്ധന ഗന്ധത്തെ തുടർന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ വ്യക്തമാക്കി. ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാർജയിലും അയൽ എമിറേറ്റുകളിലും ചില ഭാഗങ്ങളിൽ ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ നിലവിലെ സാഹചര്യം പൂർണ്ണമായും സുരക്ഷിതവും സ്ഥിരതയുള്ളതുമാണെന്നും, പൊതുജനങ്ങൾക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പുതിയ വിവരങ്ങളോ ഔദ്യോഗിക അറിയിപ്പുകളോ ഉണ്ടായാൽ ഉടനടി പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച മുതൽ ഷാർജയുടെയും ദുബായിയുടെയും വിവിധ ഭാഗങ്ങളിൽ പെട്രോളിന്റെയോ ഗ്യാസിന്റെയോ പോലുള്ള രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരാതിപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!