സൗദി അറേബ്യയിൽ തുടർച്ചയായുള്ള ഹൂതി ആക്ര മ ണങ്ങളെ തുടർന്ന്, എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ (Saudi Aramco) ധാഹ്റാനിലെ ആസ്ഥാനത്തുനിന്ന് ബാക്കിയുള്ള ജീവനക്കാരോടും കൂടി ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകി.
കഴിഞ്ഞ ആഴ്ച ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് അത്യാവശ്യമല്ലാത്ത ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബാക്കി മുഴുവൻ ജീവനക്കാരോടും അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ റിമോട്ട് ആയി ജോലി ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാരോട് ഓഫീസ് ഒഴിയാൻ ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും, പ്രത്യേക കാരണമൊന്നും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെന്ന് സംഭവവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
താമസ മേഖലകൾ തുറന്നു പ്രവർത്തിക്കുന്നു: അതേസമയം, വലിയ സമുച്ചയത്തിലുള്ള റെസിഡൻഷ്യൽ ഏരിയകൾ അടച്ചിടുകയോ ഒഴിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും വിവരങ്ങളുണ്ട്.






