പ്രതികൂല കാലാവസ്ഥയ്ക്ക് മുന്നോടിയായി ദുബായ് സജ്ജം; ഡ്രെയിനേജുകൾ വൃത്തിയാക്കി, 10 താൽക്കാലിക തടാകങ്ങൾ ഒരുക്കി

Dubai prepares for adverse weather: drains cleaned, 10 temporary lakes set up.

പ്രതീക്ഷിക്കുന്ന കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും മുന്നോടിയായി ഡ്രെയിനേജ് ശൃംഖലകളിലെ എക്കലും തടസ്സങ്ങളും നീക്കി ദുബായ് മുനിസിപ്പാലിറ്റി മുൻകരുതൽ നടപടികൾ ശക്തമാക്കി. ഡ്രെയിനേജ് ശൃംഖലകളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായി 675 ഉദ്യോഗസ്ഥരെയും 1,100 യന്ത്രസാമഗ്രികളെയും സജ്ജമാക്കിയിട്ടുണ്ട്.

നഗരത്തിലുടനീളമുള്ള 70,000-ത്തിലധികം ഡ്രെയിനേജ് ഇൻലെറ്റുകൾ മുനിസിപ്പാലിറ്റി വൃത്തിയാക്കി. കനത്ത മഴയിൽ ഒലിച്ചിറങ്ങുന്ന വെള്ളം ശേഖരിക്കുന്നതിനായി തന്ത്രപ്രധാനമായ 10 കേന്ദ്രങ്ങളിൽ താൽക്കാലിക തടാകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

എഞ്ചിനീയർമാർ, സൂപ്പർവൈസർമാർ, ഡ്രൈവർമാർ, ഫീൽഡ് വർക്കർമാർ എന്നിവരടങ്ങുന്ന 675 അംഗ സംഘം 24 മണിക്കൂറും സജ്ജമായിരിക്കും. ഇതിനായി 1,100 വാഹനങ്ങളും പമ്പുകളും മറ്റ് അത്യാധുനിക ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്.

ദുബായ് പോലീസ്, ആർ.ടി.എ (RTA), സിവിൽ ഡിഫൻസ് എന്നിവയുമായി ചേർന്ന് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വഴി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുമെന്ന് വെസ്റ്റ് ആൻഡ് വേസ്റ്റ് വാട്ടർ ഏജൻസി സി.ഇ.ഒ ആദിൽ മുഹമ്മദ് അൽ മർസൂഖി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!