യുഎഇയിൽ ഒക്ടോബർ 24 ശനിയാഴ്ച മുതൽ ഒക്ടോബർ 28 ബുധനാഴ്ച വരെ അഞ്ച് ദിവസത്തേക്ക് മഴയ്ക്കും മൂടൽമഞ്ഞിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് താപനിലയിൽ കുറവുണ്ടാകും.
കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും, ചില സമയങ്ങളിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
രാത്രിയിലും പുലർച്ചെയുമായി തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ഈർപ്പം വർദ്ധിക്കുകയും മൂടൽമഞ്ഞ അനുഭവപ്പെടുകയും ചെയ്യും.
തീരദേശങ്ങളിൽ താപനില 33°C മുതൽ 37°C വരെയും ഉൾനാടുകളിൽ 35°C മുതൽ 39°C വരെയും ആയിരിക്കും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമോ മിതമായ തോതിലോ ആയിരിക്കും.






