എണ്ണ ചോർച്ചയുടെ പശ്ചാത്തലത്തിൽ റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും താൽക്കാലികമായി അടച്ചു
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.
റാസൽഖൈമയിലെ മുഴുവൻ തീരപ്രദേശങ്ങളിൽ നിന്നും ജനങ്ങളും സന്ദർശകരും മാറിനിൽക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെന്റും (RAKPSD) റാസൽഖൈമ പോലീസും സംയുക്തമായാണ് പൊതുസുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താൽക്കാലികമായി ഈ തീരുമാനം കൈക്കൊണ്ടത്
ഉമ്മുൽ ഖുവൈൻ തീരത്തുണ്ടായ എണ്ണ ചോർച്ചയെ തുടർന്ന് മുൻകരുതൽ നടപടിയായി ഉമ്മുൽ ഖുവൈൻ, ഷാർജ (അൽ ഹംരിയ ബീച്ച്) എന്നീ എമിറേറ്റുകൾക്ക് പിന്നാലെയാണ് റാസൽഖൈമയിലും ബീച്ചുകൾ അടച്ചിടുന്നത്.





