യു.എ.ഇയിൽ പാസഞ്ചർ റെയിൽ ശൃംഖല ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നാലെ, ദേശീയ റെയിൽ സുരക്ഷാ കാമ്പെയ്‌ന്റെ പുതിയ ഘട്ടത്തിന് ഇത്തിഹാദ് റെയിൽ തുടക്കം കുറിച്ചു. സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവത്തിനായി ലളിതമായ സുരക്ഷാ മാർഗ്ഗങ്ങൾ പാലിക്കാൻ യാത്രക്കാരോടും പൊതുജനങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.
.@Etihad_Rail has shared safety guidance on boarding trains, encouraging passengers to allow time to board, wait for doors to open, be careful while using phones, and keep safe behind the line, helping to promote passenger safety and the responsible use of public transport. pic.twitter.com/n5k8PK6zQT
— مكتب أبوظبي الإعلامي (@ADMediaOffice) October 24, 2026
ട്രെയിനുകളിൽ കയറുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളാണ് കാമ്പെയ്‌നിലൂടെ പങ്കുവെക്കുന്നത്. കൃത്യസമയത്ത് സ്റ്റേഷനിൽ എത്തുക, വാതിലുകൾ തുറക്കുന്നതുവരെ കാത്തുനിൽക്കുക, ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, സുരക്ഷാ വരയ്ക്ക് പിന്നിൽ നിൽക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കാൻ യാത്രക്കാരോട് നിർദ്ദേശിക്കുന്നു.
രാജ്യത്ത് പാസഞ്ചർ റെയിൽ യാത്ര ജനജീവിതത്തിന്റെ ഭാഗമായി മാറുന്ന സാഹചര്യത്തിൽ, വ്യക്തിഗതമായ ജാഗ്രതയിലൂടെ റെയിൽവേയുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്കൂൾ പ്രോഗ്രാമുകൾ, കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, സർക്കാർ വകുപ്പുകളുമായുള്ള പങ്കാളിത്തം എന്നിവയുമായി മുന്നോട്ട് പോകുമെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.
രാജ്യത്തിന്റെ പാസഞ്ചർ റെയിൽ ശൃംഖല പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി കമേഴ്സ്യൽ ആൻഡ് സപ്പോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ അദ്ര അൽ മൻസൂരി വ്യക്തമാക്കി.






