കുട്ടികൾക്ക് സൗജന്യ സംഗീത പഠനം : അബുദാബിയിൽ പുതിയ ലോകോത്തര മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

Free Music Education for Children: New World-Class Music Institute Coming to Abu Dhabi

കുട്ടികൾക്ക് സൗജന്യമായി ലോകോത്തര തലത്തിലുള്ള സംഗീത പരിശീലനം നൽകുന്നതിനായി പ്രത്യേക സംഗീത പഠന കേന്ദ്രം ആരംഭിക്കാൻ അബുദാബി തീരുമാനിച്ചു. അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പാണ് (DCT Abu Dhabi) ഒക്ടോബർ 26 തിങ്കളാഴ്ച ഈ പദ്ധതി പ്രഖ്യാപിച്ചത്.

  • തുടങ്ങുന്ന തിയതിയും സ്ഥലവും: ‘യൂത്ത് ഓർക്കസ്ട്ര അബുദാബി’യുടെ (Youth Orchestra Abu Dhabi) പുതിയ ആസ്ഥാനം 2027 ജനുവരിയിൽ മീന സായിദിലെ (Mina Zayed – MiZa) ഡിസ്ട്രിക്റ്റിൽ പ്രവർത്തനം ആരംഭിക്കും.

  • വ്യാപ്തിയും സവിശേഷതകളും: പ്രശസ്ത അന്താരാഷ്ട്ര ആർക്കിടെക്റ്റായ പ അന്തരിച്ച ഫ്രാങ്ക് ഗെഹ്രി (Frank Gehry) രൂപകൽപ്പന ചെയ്ത ഈ കെട്ടിടത്തിൽ 600 പേർക്കിരിക്കാവുന്ന കൂറ്റൻ കൺസേർട്ട് ഹാളും 18 റീഹേഴ്സൽ/പ്രാക്ടീസ് മുറികളും ഉണ്ടായിരിക്കും.

  • പ്രവേശനം: 6 നും 9 നും ഇടയിൽ പ്രായമുള്ള ആദ്യ ബാച്ചിലെ 100 കുട്ടികൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിലും (Western classical music) പരമ്പരാഗത അറബിക് സംഗീതത്തിലും പരിശീലനം നൽകും.

  • ലക്ഷ്യം: പണം ഒരു തടസ്സമാകാതെ കഴിവുള്ള പുതിയ തലമുറയ്ക്ക് സംഗീത രംഗത്തേക്ക് കടന്നുവരാനും തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും സൗജന്യ പരിശീലനത്തിലൂടെ അവസരമൊരുക്കുകയാണ് അബുദാബി ഭരണകൂടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!