കുട്ടികൾക്ക് സൗജന്യമായി ലോകോത്തര തലത്തിലുള്ള സംഗീത പരിശീലനം നൽകുന്നതിനായി പ്രത്യേക സംഗീത പഠന കേന്ദ്രം ആരംഭിക്കാൻ അബുദാബി തീരുമാനിച്ചു. അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പാണ് (DCT Abu Dhabi) ഒക്ടോബർ 26 തിങ്കളാഴ്ച ഈ പദ്ധതി പ്രഖ്യാപിച്ചത്.
-
തുടങ്ങുന്ന തിയതിയും സ്ഥലവും: ‘യൂത്ത് ഓർക്കസ്ട്ര അബുദാബി’യുടെ (Youth Orchestra Abu Dhabi) പുതിയ ആസ്ഥാനം 2027 ജനുവരിയിൽ മീന സായിദിലെ (Mina Zayed – MiZa) ഡിസ്ട്രിക്റ്റിൽ പ്രവർത്തനം ആരംഭിക്കും.
-
വ്യാപ്തിയും സവിശേഷതകളും: പ്രശസ്ത അന്താരാഷ്ട്ര ആർക്കിടെക്റ്റായ പ അന്തരിച്ച ഫ്രാങ്ക് ഗെഹ്രി (Frank Gehry) രൂപകൽപ്പന ചെയ്ത ഈ കെട്ടിടത്തിൽ 600 പേർക്കിരിക്കാവുന്ന കൂറ്റൻ കൺസേർട്ട് ഹാളും 18 റീഹേഴ്സൽ/പ്രാക്ടീസ് മുറികളും ഉണ്ടായിരിക്കും.
-
പ്രവേശനം: 6 നും 9 നും ഇടയിൽ പ്രായമുള്ള ആദ്യ ബാച്ചിലെ 100 കുട്ടികൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിലും (Western classical music) പരമ്പരാഗത അറബിക് സംഗീതത്തിലും പരിശീലനം നൽകും.
-
ലക്ഷ്യം: പണം ഒരു തടസ്സമാകാതെ കഴിവുള്ള പുതിയ തലമുറയ്ക്ക് സംഗീത രംഗത്തേക്ക് കടന്നുവരാനും തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും സൗജന്യ പരിശീലനത്തിലൂടെ അവസരമൊരുക്കുകയാണ് അബുദാബി ഭരണകൂടം.






