അഡിപെക് 2026: അബുദാബിയിൽ ഗതാഗത നിയന്ത്രണം നിലവിൽ വരുന്നു

ADIPEC 2026: Traffic restrictions to come into effect in Abu Dhabi

അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) നടക്കുന്ന പ്രശസ്തമായ അഡിപെക് 2026 (ADIPEC 2026) അന്താരാഷ്ട്ര ഊർജ്ജ എക്സിബിഷനോടനുബന്ധിച്ച് അബുദാബി ദ്വീപിൽ (Abu Dhabi Island) ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങളും ട്രക്ക് നിരോധനവും പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അഡ്നോക് (ADNOC) ആതിഥേയത്വം വഹിക്കുന്ന അഡിപെക് 2026 എക്സിബിഷൻ നവംബർ 2 മുതൽ 5 വരെ അഡ്നെക്കിൽ (ADNEC) ആണ് നടക്കുക.

അഡ്നെക്കിലെ പാർക്കിംഗ് സൗകര്യം മുൻകൂട്ടി പെർമിറ്റ് എടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് സന്ദർശകർക്കായി സൗജന്യ പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾ അബുദാബി മൊബിലിറ്റി ഒരുക്കിയിട്ടുണ്ട്.

നവംബർ 2 മുതൽ 5 വരെ നടക്കുന്ന മേളയുടെ ഭാഗമായി പൊതുജനങ്ങൾക്ക് സൗജന്യ ‘പാർക്ക് ആാൻഡ് റൈഡ്’ (Park-and-Ride) സേവനങ്ങൾ ലഭ്യമാക്കും.

നവംബർ 2 മുതൽ 5 വരെ അബുദാബി ദ്വീപിലുടനീളം മുഴുവൻ സമയവും (24 hours) ട്രക്കുകളുടെ സഞ്ചാരം പൂർണ്ണമായി നിരോധിക്കും.

എക്സിബിഷൻ ദിവസങ്ങളിൽ രാവിലെ 6:30 മുതൽ രാത്രി 8:00 മണി വരെ അബുദാബി ദ്വീപിൽ ലേബർ ബസുകൾക്ക് സർവീസ് നടത്തുന്നതിനും വിലക്കുണ്ടാകും.

ലോജിസ്റ്റിക്സ് വാഹനങ്ങൾക്കും പൊതു ശുചീകരണ കമ്പനികളുടെ (General cleaning vehicles) വാഹനങ്ങൾക്കും ഈ നിരോധനത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!