യുഎഇയിൽ അടുത്ത 4 ദിവസം മഴയ്ക്ക് സാധ്യത ; കാറ്റും ഉയർന്ന ഈർപ്പവും തുടരുമെന്ന് NCM

Rain likely over the next 4 days; NCM says winds and high humidity will persist.

യുഎഇയിൽ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴ സാധ്യതയോടെയുള്ള കാലാവസ്ഥ വ്യതിയാനം വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ ആരംഭിച്ച അസ്ഥിര കാലാവസ്ഥയും മഴ സാധ്യതയും നവംബർ 2 തിങ്കളാഴ്ച വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്.

കിഴക്കൻ, വടക്കൻ മേഖലകളിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച (നവംബർ 3) മുതൽ കാലാവസ്ഥ തെളിയും. ഉൾ പ്രദേശങ്ങളിൽ ഉയർന്ന താപനില 35°C മുതൽ 38°C വരെയും, തീരദേശങ്ങളിലും ദ്വീപുകളിലും 33°C മുതൽ 37°C വരെയും, മലയോര മേഖലകളിൽ 26°C മുതൽ 32°C വരെയും അനുഭവപ്പെടും.

മണിക്കൂറിൽ 10 മുതൽ 25 കി.മീ വേഗതയിൽ വീശുന്ന കാറ്റ് മേഘാവൃതമായ അന്തരീക്ഷത്തിൽ മലയോര മേഖലകളിൽ 55 കി.മീ വരെ വേഗത കൈവരിച്ചേക്കാം. ഇത് റോഡുകളിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും കാരണമാകും.

തീരദേശങ്ങളിലും ഉൾനാടുകളിലും ഈർപ്പത്തിന്റെ അളവ് 90 ശതമാനം വരെ ഉയർന്നേക്കാം. രാത്രിയിലും പുലർച്ചെയുമായി പടിഞ്ഞാറൻ മേഖലകളിൽ മൂടൽമഞ്ഞിനും (Mist/Fog) സാധ്യതയുണ്ട്. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും (Slight to Moderate).

ഉപരിതല കുറഞ്ഞ മർദ്ദ വ്യവസ്ഥയും (Surface Low-Pressure System) ഉപരിതല അന്തരീക്ഷ മർദ്ദ വ്യതിയാനങ്ങളുമാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!