യു.എ.ഇയിൽ ഭക്ഷ്യവിഭവങ്ങളിലെ ഉപ്പ് (സോഡിയം), പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കുന്നതിനുള്ള പുതിയ കർശന നിയമങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. നിയമലംഘനം നടത്തുന്ന ഭക്ഷ്യ നിർമ്മാണ-വിതരണ കമ്പനികൾക്ക് 5,00,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് ആരോഗ്യ അ പ്രതിരോധ മന്ത്രാലയം (MoHAP) മുന്നറിയിപ്പ് നൽകി.
രാജ്യത്ത് പ്രാദേശികമായി നിർമ്മിക്കുന്നതും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ തിരഞ്ഞെടുത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കാണ് ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ ബാധകമാക്കിയത്.
-
ഘട്ടം ഘട്ടമായ മാറ്റം (Phased Implementation): 2030 അവസാനത്തോടെ ഘട്ടം ഘട്ടമായി പദ്ധതി പൂർണ്ണമായി നടപ്പിലാക്കും. ഇത് ഭക്ഷണത്തിന്റെ സ്വാഭാവിക രുചിയും ഗുണനിലവാരവും നഷ്ടപ്പെടാതെ തന്നെ ചേരുവകളിൽ മാറ്റം വരുത്താൻ നിർമ്മാതാക്കൾക്ക് സമയം നൽകും.
-
പഠന റിപ്പോർട്ട്: മന്ത്രാലയം നടത്തിയ സർവേ പ്രകാരം യു.എ.ഇയിലെ 96% ആളുകളും ശുപാർശ ചെയ്തതിനേക്കാൾ കൂടുതൽ ഉപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തി. പ്രതിദിനം പരമാവധി 2,000 മില്ലിഗ്രാം സോഡിയം കഴിക്കേണ്ടിടത്ത് ശരാശരി 5,000 മില്ലിഗ്രാം സോഡിയമാണ് ആളുകൾ കഴിക്കുന്നത്.
-
ആരോഗ്യ ഭീഷണികൾ: അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure) എന്നിവ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ തന്ത്രപ്രധാന തീരുമാനം കൈക്കൊണ്ടത്.
-
ലക്ഷ്യം: ഉപഭോക്താക്കൾക്ക് കൂടുതൽ ആരോഗ്യകരമായ ഭക്ഷണസാധനങ്ങൾ വിപണിയിൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.






