ദേശീയ സേവനത്തിൽ നിന്ന് ഒഴിവാകാൻ വ്യാജരേഖ ചമച്ച കുറ്റത്തിന് യുഎഇയിൽ മിലിറ്ററി ജീവനക്കാർക്കെതിരെ നടപടി.

Action taken against military personnel for forging documents to evade national service.

ദേശീയ സേവനത്തിൽ (National and Reserve Service) നിന്ന് നിയമവിരുദ്ധമായി ഒഴിവാകാൻ വ്യാജ രേഖകൾ ചമയ്ക്കുകയും സഹായിക്കുകയും ചെയ്ത ചില മിലിറ്ററി ജീവനക്കാർക്കും ഉദ്യോഗാർത്ഥികൾക്കും (Recruits) എതിരെ അന്വേഷണം പൂർത്തിയാക്കി കേസ് മിലിറ്ററി ജുഡീഷ്യറിക്ക് കൈമാറി യു.എ.ഇ മിലിറ്ററി അറ്റോർണി ജനറൽ.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും ഔദ്യോഗിക വിവരങ്ങളും നിർമ്മിച്ചതിനുമാണ് ഇവർക്കെതിരെ നടപടി.

ഔദ്യോഗിക വിവരങ്ങളിലും നാഷണൽ-റിസർവ് സർവീസ് രേഖകളിലും തിരിമറി നടത്തുക, വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുക, ഉദ്യോഗാർത്ഥികൾക്ക് അർഹതയില്ലാത്ത ഇളവുകൾ നൽകുക എന്നിവയ്ക്കാണ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നത്.

ക്രമക്കേടിൽ പങ്കാളികളായ പൊതു ജീവനക്കാരും (Public employees) ഇളവുകൾ നേടാൻ ശ്രമിച്ച ഉദ്യോഗാർത്ഥികളും മിലിറ്ററി ജുഡീഷ്യറിക്ക് (Military Judiciary) മുന്നിൽ വിചാരണ നേരിടും.

പ്രതികളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മുഖം മറച്ച നിലയിലുള്ള രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും ചിത്രങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

ദേശീയ സേവനം രാജ്യത്തോടുള്ള നിർബന്ധിത കടമയും ബഹുമാനവുമാണെന്നും, അതിൽ തട്ടിപ്പ് നടത്താനോ പദവി ദുരുപയോഗം ചെയ്യാനോ ശ്രമിക്കുന്നവർക്ക് എതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!