45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (SIBF 2026 – നവംബർ 4 മുതൽ 15 വരെ) തുടക്കമാകാനിരിക്കെ, എക്സ്പോ സെന്ററിലേക്കുള്ള (Expo Centre Sharjah) പ്രധാന റോഡുകളുടെയും പ്രവേശന പാതകളുടെയും നിർമ്മാണം പൂർത്തിയായതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
എക്സ്പോ സെന്ററിന് ചുറ്റുമുള്ള ഗതാഗത ലഭ്യത മെച്ചപ്പെടുത്തുന്നതിനായി അൽ കോർണിഷ് റോഡ് (Al Corniche Road), അൽ ഇത്തിഹാദ് റോഡ് (Al Ittihad Road), അൽ അറബ് മോൾ (Al Arab Mall), ഇൻഡസ്ട്രിയൽ ഏരിയ 7 (Industrial Area 7) എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പ്രവേശന കവാടങ്ങളും റോഡുകളുമാണ് അതോറിറ്റി സജ്ജമാക്കിയിരിക്കുന്നത്.
പുസ്തകോത്സവ ദിനങ്ങളിൽ ഉണ്ടാകുന്ന വലിയ വാഹനത്തിരക്ക് കണക്കിലെടുത്താണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA) തന്ത്രപ്രധാനമായ നിർമ്മാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കിയത്.
നവംബർ 4 മുതൽ 15 വരെ നടക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് സന്ദർശകരും പ്രസാധകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






