ദുബായിൽ ഡെലിവറി ബൈക്കുകൾക്ക് സ്മാർട്ട് നിരീക്ഷണം ; 2027 മുതൽ ട്രാക്കിംഗ് ഉപകരണങ്ങൾ നിർബന്ധമാക്കും

Smart monitoring for delivery bikes in Dubai; tracking devices to become mandatory from 2027.

ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകൾ നിരീക്ഷിക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ആർ.ടി.എ (RTA) അത്യാധുനിക സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം നിർബന്ധമാക്കുന്നു. ഡെലിവറി കമ്പനികൾ 2027-ന്റെ രണ്ടാം പകുതിയോടെ തങ്ങളുടെ വാഹനങ്ങളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ നിർബന്ധമായും ഘടിപ്പിക്കുകയും പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുകയും വേണം.

ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) ഉപകരണങ്ങൾ, അത്യാധുനിക ക്യാമറകൾ, സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്നിവ ഉപയോഗിച്ചാണ് റൈഡർമാരുടെ ഡ്രൈവിംഗ് രീതികൾ നിരീക്ഷിക്കുന്നത്.

അമിതവേഗത (Speeding), പെട്ടെന്നുള്ള ആക്‌സിലറേഷൻ (Sudden acceleration), പെട്ടെന്ന് ബ്രേക്ക് പിടിക്കൽ (Harsh braking), റൂട്ടുകൾ, ഡ്രൈവിംഗ് പാറ്റേണുകൾ എന്നിവ തത്സമയം പരിശോധിക്കും.

2027 ആദ്യ പകുതി വരെ കമ്പനികൾക്ക് ഉപകരണങ്ങൾ സജ്ജമാക്കാൻ voluntary കാലയളവായിരിക്കും. എന്നാൽ 2027 രണ്ടാം പകുതി മുതൽ എല്ലാ ഡെലിവറി കമ്പനികൾക്കും ഈ സിസ്റ്റം നിർബന്ധമാക്കും.

ദുബായ് പൊലീസുമായി സഹകരിച്ച് പരമ്പരാഗത പരിശോധന രീതികളിൽ നിന്ന് മാറി തത്സമയ ഡാറ്റ അടിസ്ഥാനമാക്കിയുള്ള പ്രോ-ആക്ടീവ് നിരീക്ഷണമാണ് ആർ.ടി.എ നടപ്പിലാക്കുന്നത്.

അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് റൈഡർമാരുടെ അപകടകരമായ ഡ്രൈവിംഗ് രീതികൾ കണ്ടെത്താനും ആവശ്യമായ പരിശീലനങ്ങൾ നൽകാനും കമ്പനികൾക്ക് സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!