അബുദാബി ബിഗ് ടിക്കറ്റിന്റെ (Big Ticket Abu Dhabi) ഒക്ടോബർ മാസത്തെ അവസാന പ്രതിവാര ഡിജിറ്റൽ നറുക്കെടുപ്പിൽ (e-draw) മലയാളികളായ മൂന്ന് പ്രവാസികൾക്ക് 200 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണ്ണക്കട്ടികൾ (Gold Bar) സമ്മാനമായി ലഭിച്ചു. ഈ പ്രവാസി മലയാളികൾക്ക് പുറമെ ഒരു ഒമാൻ സ്വദേശിയും ഇതോടൊപ്പം സമ്മാനത്തിന് അർഹനായിട്ടുണ്ട്.
റാസ് അൽ ഖൈമയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന രാജേഷ് ഗോപാലൻ (52), 30 വർഷമായി യു.എ.ഇയിലുണ്ട്. ആദ്യമായി എടുത്ത ബിഗ് ടിക്കറ്റിൽ തന്നെ ഭാര്യ തിരഞ്ഞെടുത്ത നമ്പർ ഭാഗ്യം കൊണ്ടുവരികയായിരുന്നു. കസിൻ സഹോദരനുമായി സമ്മാനം പങ്കിടും.
ദുബായിൽ അഡ്വർടൈസിംഗ് രംഗത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശി അനീഷ് രവീന്ദ്രദാസ് (44) രണ്ടാമത് സമ്മാനം ലഭിച്ചത്. 10 കൂട്ടുകാരുമായി ചേർന്നെടുത്ത ടിക്കറ്റിലാണ് വിജയം. ഒരു സുഹൃത്തിന്റെ മകന്റെ ജനനത്തീയതി വച്ചാണ് വിജയ നമ്പർ തിരഞ്ഞെടുത്തത്. സമ്മാനത്തുക വീതിച്ചെടുത്ത് നാട്ടിലെ വീട്ടുവായ്പ തീർക്കാനാണ് അനീഷിന്റെ തീരുമാനം.
ഷാർജയിൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദ് അഷ്റഫ് മുണ്ടക്കൈ സംസു (38) മൂന്നാമത്തെ മലയാളി. കഴിഞ്ഞ 3 വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്ന ഇദ്ദേഹവും 6 കൂട്ടുകാരുമൊത്താണ് ടിക്കറ്റ് എടുത്തത്. സമ്മാനം എല്ലാവരും തുല്യമായി വീതിച്ചെടുക്കും.






