യു.എസ്-ഇറാൻ നയതന്ത്ര ചർച്ചകളിൽ ഇരുപക്ഷത്തിന്റെയും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് കരാറിലേക്ക് എത്തിക്കുന്നതിനായി (Bridging the gap) ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും വാഷിംഗ്ടണും തെഹ്റാനും ചർച്ചാ വഴികളോട് (Negotiating track) പ്രതിബദ്ധത കാണിക്കുന്നുണ്ടെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.
മേഖലയിലെ സൈനിക സംഘർഷങ്ങൾക്കിടയിലും യു.എസ്, ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കാനും ഇരുപക്ഷത്തിന്റെയും നിർദ്ദേശങ്ങൾ കൈമാറാനുമുള്ള മധ്യസ്ഥത ഖത്തർ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.
ഖത്തറിന്റെ പ്രത്യേക നയതന്ത്ര പ്രതിനിധി സംഘം തിങ്കളാഴ്ച തെഹ്റാനിലെത്തി ഇറാനിയൻ ഉദ്യോഗസ്ഥരുമായി 3 മണിക്കൂറോളം നീണ്ട വിപുലമായ ചർച്ചകൾ നടത്തി. മേശപ്പുറത്തുള്ള വിവിധ നിർദ്ദേശങ്ങളിൽ ഇരുവിഭാഗവും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ഇരുരാജ്യങ്ങളും ചർച്ചകളിൽ തുടരാൻ താല്പര്യം കാണിക്കുന്നുണ്ടെന്നും ഖത്തർ കൈമാറിയ പുതിയ നിർദ്ദേശങ്ങൾ വിശകലനം ചെയ്തുവരികയാണെന്നും വക്താവ് കൂട്ടിച്ചേർത്തു.






