ദുബായിൽ വാഹനാപകടത്തിൽപ്പെട്ട വളർത്തുനായ്ക്കൾക്ക് രക്ഷകരായി ദുബായ് പോലീസ്

Dubai Police come to the rescue of pet dogs involved in a road accident in Dubai.

ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ (Sheikh Mohammed bin Zayed Road) വാഹനാപകടത്തിൽ പെട്ട പാകിസ്ഥാൻ സ്വദേശിനിക്കും അവരുടെ വളർത്തുമൃഗങ്ങൾക്കും (Dogs) തുണയായി ദുബായ് പോലീസിന്റെയും വെറ്ററിനറി ആംബുലൻസിന്റെയും മാതൃകാപരമായ ഇടപെടൽ.

മിർദിഫിലേക്ക് (Mirdif) മാതാപിതാക്കളെ കാണാൻ പോകുന്നതിനിടെ പാകിസ്ഥാനി പ്രവാസിയായ ലൂമിയ ഖാന്റെ കാറിന് പിന്നിൽ മറ്റൊരു വാഹനം കനത്ത ആഘാതത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും കാറിലുണ്ടായിരുന്ന ബാബുഷ് (ഹസ്കി), ആരിയ (ഓസ്ട്രേലിയൻ ഷെപ്പേർഡ്) എന്നീ രണ്ട് വളർത്തുനായ്ക്കൾ കനത്ത ആഘാതത്തിൽ ഭയന്നുവിറച്ചു.

വിവരമറിഞ്ഞെത്തിയ രണ്ട് ദുബായ് പോലീസ് ഉദ്യോഗസ്ഥർ പേപ്പർ വർക്കുകൾ കൈകാര്യം ചെയ്യുന്നതിനിടയിൽ ലൂമിയയെ സഹായിക്കുകയും നായ്ക്കളെ പരിപാലിക്കുകയും ചെയ്തു.

നായ്ക്കളിൽ ഒന്നിന് അസ്വസ്ഥതയുണ്ടെന്ന് കണ്ട പോലീസ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ ‘പെറ്റ് ആംബുലൻസ്’ വിളിച്ചുവരുത്തി. 10 മിനിറ്റിനുള്ളിൽ എത്തിയ ആംബുലൻസിന് മുന്നിൽ പട്രോൾ വാഹനം ഓടിച്ച് വെറ്ററിനറി ക്ലിനിക്കിലേക്ക് വേഗത്തിലും സുരക്ഷിതമായും പോലീസുകാർ അകമ്പടി (Escort) സേവിച്ചു.

പോലീസിന്റെ സമയോചിതവും കരുണാർദ്രവുമായ ഇടപെടൽ തന്നെ ഏറെ സ്പർശിച്ചുവെന്നും നഗരത്തോടുള്ള ആദരവ് വർദ്ധിപ്പിച്ചുവെന്നും ലൂമിയ ഖാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!