യുഎഇയിലെ മെഗാ ചിത്രരചനാ മത്സരം; ‘ലുലു-നൊസ്റ്റാൾജിയ റിഫ്ലെക്ഷൻസ് 2026 സീസൺ 8’ ബ്രോഷർ പ്രകാശനം ചെയ്തു

Mega drawing competition: 'Lulu-Nostalgia Reflections 2026 Season 8' brochure unveiled

അബുദാബി: യു.എ.ഇയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ നൊസ്റ്റാൾജിയയും ലുലു ഗ്രൂപ്പ് ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലുലു-നൊസ്റ്റാൾജിയ റിഫ്ലെക്ഷൻസ് 2026 സീസൺ 8’ (Lulu – Nostalgia Reflections 2026 Season 8) ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് മത്സരത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. അബുദാബി ലുലു റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് അബുദാബി-അൽ ദഫ്ര ഡയറക്ടർ ശ്രീ. അജയകുമാറാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

യു.എ.ഇയിലെ വിവിധ രാജ്യക്കാരായ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഈ വർണ്ണോത്സവം മുൻ വർഷങ്ങളിലേതുപോലെ തന്നെ ശ്രദ്ധേയമായ പങ്കാളിത്തം കൊണ്ട് ഗംഭീരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രോഷർ പ്രകാശനം ചെയ്തുകൊണ്ട് ശ്രീ. അജയകുമാർ പറഞ്ഞു. ഇത്തവണ ആയിരത്തി അഞ്ഞൂറിലധികം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, പരിപാടിയുടെ വൻവിജയത്തിനായി എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സര വിവരങ്ങൾ

നവംബർ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ മുസ്സഫ കാപ്പിറ്റൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ചാണ് ഈ വർഷത്തെ മത്സരങ്ങൾ അരങ്ങേറുന്നത്. 18 വയസ്സുവരെയുള്ള വിദ്യാർത്ഥികളെ നാല് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്. നിറം കൊടുക്കൽ (Colouring), ചിത്രരചന (Drawing & Painting), കയ്യെഴുത്ത് (Handwriting), കാലിഗ്രാഫി (Calligraphy) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

രജിസ്ട്രേഷനും പുരസ്കാരങ്ങളും

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://reflections.nostalgiauae.com എന്ന വെബ്സൈറ്റ് വഴി നവംബർ 19 വരെ ഓൺലൈനായി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.വിജയികൾക്ക് ലുലു ഗ്രൂപ്പ് നൽകുന്ന ആകർഷകമായ സമ്മാനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും പുറമെ, മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കും പ്രത്യേക പുരസ്കാരങ്ങളുണ്ട്:

  • ഏറ്റവും കൂടുതൽ വിജയികളുള്ള സ്കൂളിന് പ്രത്യേക അവാർഡ്.
  • ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിന് പ്രത്യേക അവാർഡ്.
  • ഏറ്റവും കൂടുതൽ സമ്മാനങ്ങൾ കരസ്ഥമാക്കുന്ന സ്‌കൂളിന് ലുലു ഗ്രൂപ്പിന്റെ പ്രത്യേക ഉപഹാരം.
  • കൂടാതെ, മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മെഡലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

ബ്രോഷർ പ്രകാശന ചടങ്ങിൽ നൊസ്റ്റാൾജിയ പ്രസിഡന്റ് മനോജ്‌ ബാലകൃഷ്ണൻ, ചീഫ്‌ കോർഡിനേറ്റർമാരായ നാസർ ആലംകോട്, ശ്രീഹരി, അഹദ് വെട്ടൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!