യു.എ.ഇയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ രാജ്യത്ത് താപനില കുറയുകയും കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ വരികയും ചെയ്യും.
നവംബർ 9 തിങ്കൾ : തീരദേശങ്ങളിലും ദ്വീപുകളിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 40 കി.മീ വരെയാകാം.
-
നവംബർ 10 ചൊവ്വ : ദ്വീപുകളിലും ചില തീരദേശ, വടക്കൻ മേഖലകളിലും നേരിയ മഴയുണ്ടായേക്കാം. താപനില കുറയുകയും കാറ്റിന്റെ വേഗത 40 കി.മീ വരെ ഉയരുകയും ചെയ്യും.
-
നവംബർ 11 – 12 ബുധൻ, വ്യാഴം : ഈ ആഴ്ചയിലെ ഏറ്റവും മോശം കാലാവസ്ഥ ഈ ദിവസങ്ങളിലായിരിക്കും. ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 45 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കാറ്റ് ശക്തമാകുന്നതോടെ പൊടിക്കാറ്റിനും ദൃശ്യപരത കുറയാനും ഇടയാക്കും.
-
കടൽ മുന്നറിയിപ്പ്: അറേബ്യൻ ഉൾക്കടലിൽ കടൽ പ്രക്ഷുബ്ധവും ചില സമയങ്ങളിൽ അതിപ്രക്ഷുബ്ധവുമായിരിക്കും (rough to very rough). ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
-
നവംബർ 13 വെള്ളി: വെള്ളിയാഴ്ചയോടെ കാലാവസ്ഥയിൽ പുരോഗതിയുണ്ടാകുമെങ്കിലും കാറ്റും പൊടിക്കാറ്റും തുടരാൻ സാധ്യതയുണ്ട്.






