ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗം: ദുബായ്-അൽ ഐൻ റോഡിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ചു

four-vehicle crash in Dubai

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ദുബായ്-അൽ ഐൻ റോഡിൽ (Dubai–Al Ain Road) നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. സംഭവത്തെ തുടർന്ന് വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് ശക്തമാക്കി.

വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയും പ്രതികരണ ശേഷിയും കുറയ്ക്കുമെന്നും സെക്കന്റുകളുടെ അശ്രദ്ധ പോലും വൻ അപകടങ്ങൾക്ക് കാരണമാകുമെന്നും ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.

കോൾ ചെയ്യുക, മെസ്സേജ് അയക്കുക/വായിക്കുക, ആപ്പുകൾ ബ്രൗസ് ചെയ്യുക എന്നിവയ്ക്ക് പുറമെ ഡ്രൈവിംഗിനിടെ ഭക്ഷണം കഴിക്കുന്നതും ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും ഒഴിവാക്കണം.

അടിയന്തരമായി ഫോൺ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാൽ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തിയിട്ട ശേഷം മാത്രം ഫോൺ ഉപയോഗിക്കുക. സുരക്ഷിതമായ അകലം പാലിക്കുകയും മുൻപിലെ ഗതാഗതം ശ്രദ്ധിക്കുകയും ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!