ഹെവി വാഹന ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

Ministry of Interior issues strict warning to heavy vehicle drivers

14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിന് പിന്നാലെ, ഹെവി വാഹന ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് 3,000 ദിർഹം വരെ പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഷനും ലഭിക്കുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

2017-ലെ മിനിസ്റ്റീരിയൽ റെസല്യൂഷൻ നമ്പർ 178 പ്രകാരം, ഹെവി വാഹനങ്ങളുമായി ബന്ധപ്പെട്ട 11 പ്രധാന ഗതാഗത നിയമലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷാനടപടികളുമാണ് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

അശ്രദ്ധമായി വാഹനമോടിച്ച് സ്വന്തം വാഹനമോ മറ്റ് വാഹനങ്ങളോ മറിയാൻ ഇടയാക്കുന്ന (Overturning) ഹെവി വാഹന ഡ്രൈവർമാർക്ക് 3,000 ദിർഹം പിഴ ചുമത്തും. കൂടാതെ, ലൈസൻസ് പിടിച്ചെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്യും.

ബുധനാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുൻപ് ഫുജൈറ പ്രവേശന കവാടത്തിന് സമീപം ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ വെച്ച് ഒരു ട്രക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മറ്റൊരു വാഹനത്തിലിടിച്ച ശേഷം മറിഞ്ഞ ട്രക്ക്, ഗതാഗതക്കുരുക്ക് കാരണം വേഗത കുറച്ചതും നിർത്തിയിട്ടിരുന്നതുമായ നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. തുടർന്ന് ട്രക്കിന് തീപിടിക്കുകയും തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നു.

പരിക്കേറ്റവരുടെ ആരോഗ്യനില: അപകടത്തിൽ പരിക്കേറ്റ 30 പേരിൽ 15 പേർ ആശുപത്രി വിട്ടു. ബാക്കിയുള്ള 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!