ഫുജൈറ വാഹനാപകടം : മരിച്ച ഗുജറാത്ത് സ്വദേശിയായ 13 വയസ്സുകാരന്റെ ഖബറടക്കം യുഎഇയിൽ

Fujairah vehicle accident: Including the burial of the 13-year-old victim from Gujarat

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഗുജറാത്ത് സ്വദേശിയായ 13 വയസ്സുകാരൻ ആതിഫ് മുഹമ്മദ് ഇമ്രാൻ മൻസൂറിന്റെ (Aatif Mohmmed Imran Mansur) ഖബറടക്കം ഇന്ന് നവംബർ 15 ഞായർ യു.എ.ഇയിൽ നടക്കും. ഫുജൈറ അൽ ശര്യ ഖബർസ്ഥാനിലാണ് (Al Sharyah Graveyard) ഖബറടക്കം നടക്കുക. മയ്യിത്ത് നമസ്കാരം ഫുജൈറ അൽ മഹത്തയിലെ അൽ-സഹ്‌റ പള്ളിയിൽ (Al-Zahra Mosque) നടക്കും.

ഗുജറാത്ത് സ്വദേശിയായ ആതിഫ് മുഹമ്മദ് ഇമ്രാൻ മൻസൂറാണ് (13) അപകടത്തിൽ മരിച്ച നാലാമത്തെ ഇന്ത്യക്കാരൻ. യു.എ.ഇയിലെത്തിയ ബന്ധുക്കൾ പാസ്‌പോർട്ട് പകർപ്പ് കൈമാറിയതോടെയാണ് കുട്ടിയുടെ പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിതാക്കളും സഹോദരിയും ആതിഫിന്റെ മരണവിവരം ഇതുവരെ അറിഞ്ഞിട്ടില്ല.

നവംബർ 6-നാണ് ആതിഫും കുടുംബവും സന്ദർശനത്തിനായി യു.എ.ഇയിലെത്തിയത്. സന്തോഷകരമായ യാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പിതാവ് ഇമ്രാൻ അയ്യൂബ് മൻസൂർ, മാതാവ് സബീന മുഹമ്മദ് ഇമ്രാൻ മൻസൂർ, 15 വയസ്സുള്ള സഹോദരി സർമിൻ ഇമ്രാൻ മൻസൂർ എന്നിവരും കാർ ഓടിച്ചിരുന്ന പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആതിഫിന്റെ മരണവും ഖബറടക്കവും ഇവരെ അറിയിച്ചിട്ടില്ല. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടുന്നത് വരെ കാത്തുനിൽക്കാതെ ഖബറടക്കം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.

നവംബർ 12 വ്യാഴാഴ്ച പുലർച്ചെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ തുടർച്ചയായ രണ്ട് വാഹനാപകടങ്ങളിൽ 10 സ്വദേശികളും 4 ഇന്ത്യക്കാരും ഉൾപ്പെടെ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ മരിച്ച മറ്റ് മൂന്ന് ഇന്ത്യക്കാരായ മലയാളി ഇരട്ടകൾ മുഹമ്മദ് അസ്മിൽ സിദ്ദിഖ് (21), മിസ്ന ജുബിൻ സിദ്ദിഖ് (21), ഇവരുടെ സഹോദരീപുത്രൻ മുഹമ്മദ് ഫായിസ് (3) എന്നിവരെ വെള്ളിയാഴ്ച ഫുജൈറയിൽ അടുത്തടുത്തായി ഖബറടക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!