അബുദാബി കമ്പനിയായ സ്പേസ് 42 പുതിയ സാറ്റലൈറ്റ് സ്മാർട്ട്‌ഫോൺ ‘തുറയ്യ ടു’ നിർമ്മാണം ആരംഭിച്ചു; 2027 അവസാനത്തോടെ യുഎഇ വിപണിയിൽ

Abu Dhabi-based company Space42 has begun production of a new satellite smartphone, 'Thuraya 2'; it is set to enter the market by the end of 2027.

അബുദാബി ആസ്ഥാനമായുള്ള സ്പേസ് 42 (Space42), ദക്ഷിണ കൊറിയയിലെ ഏഷ്യ പസഫിക് സാറ്റലൈറ്റ് ഇൻകോർപ്പറേറ്റഡുമായി (APSI) ചേർന്ന് പുതുതലമുറ സാറ്റലൈറ്റ് ഡാറ്റാ സ്മാർട്ട്‌ഫോണായ ‘തുരയ്യ ടു’ (ThurayaTwo) നിർമ്മാണം ആരംഭിച്ചു. ഉപകരണത്തിന്റെ വാണിജ്യ (Commercial), സർക്കാർ (Government) പതിപ്പുകൾ 2027 നാലാം പാദത്തിൽ യു.എ.ഇ വിപണിയിലെത്തുമെന്ന് കമ്പനി ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

സ്പേസ് 42-ന്റെ ജിയോസ്റ്റേഷണറി (GEO) സാറ്റലൈറ്റ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഫോണിൽ 120 kbps വരെ ഡാറ്റാ വേഗത ലഭിക്കും. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന വേഗതയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. സാറ്റലൈറ്റ് കണക്റ്റിവിറ്റിക്ക് പുറമെ സാധാരണ 4G, 5G മൊബൈൽ സേവനങ്ങളും ഈ ഫോണിൽ ലഭ്യമാകും.

മൊബൈൽ ടവറുകളോ നെറ്റ്‌വർക്കോ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവർക്കായാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുരയ്യ-4 (Thuraya-4) സാറ്റലൈറ്റ് ശൃംഖലയുടെ പിന്തുണയോടെ ഡാറ്റാ സേവനങ്ങളും, യു.എ.ഇ അംഗീകൃത ആപ്ലിക്കേഷനുകൾ വഴിയുള്ള VoIP കോളുകളും ചെയ്യാൻ താമസക്കാർക്ക് സാധിക്കും.

നിലവിലുള്ള ആൻഡ്രോയിഡ് സാറ്റലൈറ്റ് സ്മാർട്ട്‌ഫോണായ ‘തുരയ്യ വൺ’ (ThurayaOne) യു.എ.ഇയിൽ വിൽപ്പനയ്ക്ക് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. സാധാരണ ബ്രോഡ്‌ബാൻഡ് സേവനത്തിന് പുറമെ സാറ്റലൈറ്റ് വഴി വോയിസ് കോളുകളും എസ്.എം.എസും (SMS) ഇതിൽ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!