യുഎഇ ദേശീയ ദിനാഘോഷങ്ങൾ; ദുബായിൽ വിപുലമായ പരിപാടികൾ, 1,600 ഡ്രോണുകൾ അണിനിരക്കുന്ന വിസ്മയക്കാഴ്ച്ച, ഷോപ്പിംഗിന് 75% വരെക്കിഴിവ്

ദുബായ്: യുഎഇയുടെ 55-ാമത് ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് 2026 ആഘോഷിക്കുന്നതിനായി നവംബർ 26 മുതൽ ഡിസംബർ 6 വരെയുള്ള തീയതികളിൽ 11 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ദുബായ് ഒരുക്കിയിരിക്കുന്നത്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് സംഘടിപ്പിക്കുന്ന ഈ ആഘോഷങ്ങളിൽ ‘കുടുംബങ്ങളുടെ കുടുംബം’ (Family of Families) എന്ന പ്രമേയത്തിനാണ് പ്രാധാന്യം നൽകുന്നത്.

ആകാശ വിസ്മയങ്ങളും ഡ്രോൺ ഷോകളും ഉൾപ്പെടെ വലിയ വലിയ ആഘോഷപരിപാടികളാണ് ദുബായിൽ നടക്കുക. ഡിസംബർ 2, 3 തീയതികളിൽ രാത്രി 8 മണിക്കും 10 മണിക്കും ബ്ലൂവാട്ടേഴ്‌സ് ഐലൻഡ്, ദി ബീച്ച് ജെബിആർ എന്നിവയ്ക്ക് മുകളിൽ 1,600 ഡ്രോണുകൾ അണിനിരക്കുന്ന വിസ്മയക്കാഴ്ചയുണ്ടാകും. യുഎഇ പതാകയും ദേശീയ ചിഹ്നങ്ങളും ആകാശത്ത് തെളിയും. നവംബർ 27 മുതൽ യുഎഇ പതാകയുടെ നിറങ്ങളിലുള്ള ദീപാലങ്കാരങ്ങൾ ഒരുങ്ങും. ഡിസംബർ 2, 3 തീയതികളിൽ രാത്രി 8 മണിക്ക് പ്രത്യേക ഡ്രോൺ ഷോയും ഉണ്ടാകും.

 

ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഷോപ്പിംഗ് കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 75% വരെ ഓഫറുകളാണ് ലഭിക്കുക. നവംബർ 30 മുതൽ ഡിസംബർ 3 വരെയുള്ള ദിവസങ്ങളിൽ പ്രമുഖ മാളുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 75% വരെ കിഴിവ് ലഭിക്കും.

 

പങ്കെടുക്കുന്ന ബ്രാൻഡുകളിൽ അഡിഡാസ് (Adidas), ഫുട്ട് ലോക്കർ (Foot Locker), ദി ബോഡി ഷോപ്പ് (The Body Shop), സ്വരോവ്‌സ്‌കി (Swarovski), എക്കോ (ECCO), വിക്ടോറിയാസ് സീക്രട്ട് (Victoria’s Secret), മാക് (MAC) തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടുന്നു. ‘ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം’ (Buy One Get One Free) ഉൾപ്പെടെയുള്ള ആകർഷകമായ ഓഫറുകളുമുണ്ട്.

 

സംഗീത നിശകളും സാംസ്‌കാരിക പരിപാടികളും ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. ഡിസംബർ 2-ന് ഹത്ത വാദി ഹബ്ബിൽ (Hatta Wadi Hub) ഹജർ പർവതനിരകളുടെ പശ്ചാത്തലത്തിൽ സൗജന്യ കാൻഡിൽലൈറ്റ് സംഗീതനിശയും വിന്റർ ഫെസ്റ്റിവലും നടക്കും. മാൾ ഓഫ് ദി എമിറേറ്റ്‌സിൽ ലെഗോ (LEGO) കട്ടകൾ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ യുഎഇ പതാക നിർമ്മിക്കാനുള്ള കൂട്ടായ ശ്രമം നടക്കും. 2026 നവംബർ 19 മുതൽ ഡിസംബർ 2 വരെയാണ് പതാക നിർമ്മാണം നടക്കുന്നത്. സന്ദർശകർക്കും കുടുംബങ്ങൾക്കും കുട്ടികൾക്കും മാസ്റ്റർ ലെഗോ ബിൽഡർമാരുടെ മേൽനോട്ടത്തിൽ പതാകയുടെ ചെറിയ ഭാഗങ്ങൾ നിർമ്മിച്ച് ഈ ചരിത്ര ഉദ്യമത്തിൽ പങ്കാളികളാകാം. ഇതിൽ പങ്കെടുക്കുന്നത് സൗജന്യമാണ്. പൂർത്തിയാക്കിയ പതാക ദേശീയ ദിനമായ ഡിസംബർ 2-ന് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുകയും ഡിസംബർ 4 വരെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!