യു.എ.ഇയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേള ദുബായിൽ ആരംഭിച്ചു; പ്രവേശനം സൗജന്യം

ദുബായ്: ഇന്ത്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബോർഡിംഗ് സ്കൂളുകളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന ‘സ്റ്റഡി ഇൻ ഇന്ത്യ’ (Study in India) വിദ്യാഭ്യാസ പ്രദർശന മേളയ്ക്ക് ദുബായിൽ തുടക്കമായി. ഷെയ്ഖ് സായിദ് റോഡിലുള്ള മില്ലേനിയം പ്ലാസ ഡൗൺടൗൺ ഹോട്ടലിൽ ഇന്ന് രാവിലെയാണ് മേള ആരംഭിച്ചത്.
യുഎഇയിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ മേളകളിൽ ഒന്നായ സ്റ്റഡി ഇൻ ഇന്ത്യയുടെ പതിനാലാമത് എഡിഷനാണ് ഇത്തവണ ദുബായിൽ അരങ്ങേറുന്നത്. ഇന്ത്യയിൽ നിന്നുള്ള 60-ലധികം പ്രശസ്തമായ യൂണിവേഴ്സിറ്റികളും ബോർഡിംഗ് സ്കൂളുകളും ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ കോഴ്സുകളെക്കുറിച്ചും പ്രവേശന നടപടികളെക്കുറിച്ചും സ്കോളർഷിപ്പ് അവസരങ്ങളെക്കുറിച്ചും സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് വ്യക്തത വരുത്താനുള്ള സുവർണ്ണാവസരമാണ് ഈ മേള ഒരുക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!