Search
Close this search box.

ദ്വിദിന അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു

കേന്ദ്രസര്‍ക്കാറിന്‍റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച്‌ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിച്ചു. 48 മണിക്കൂര്‍ നീളുന്ന പണിമുടക്കാണ് ആരംഭിച്ചത്

റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും.

ഒരു കോടി തൊഴിലവസരമെന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ല, ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നതു മൂലം തൊഴില്‍ നഷ്ടം രൂക്ഷമാക്കി. ജിഎസ്ടി മൂലമുള്ള വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts