fbpx
ദുബായ് ബിസിനസ്സ്

മലയാളികളെ കയ്യിലെടുത്ത പ്രാൺ : ദിവസം ലിച്ചി ഡ്രിങ്ക് വിൽക്കുന്നത് രണ്ടര ലക്ഷം ബോട്ടിൽ !!

എന്തുകൊണ്ട് ഒരു ബംഗ്ലാദേശി ഉത്പന്നം മലയാളികളെ ഇത്രമേൽ കീഴടക്കിയെന്നത് ചരിത്രത്തിലെ ഒരു അത്ഭുതമായി അവശേഷിക്കവെ, വിറ്റു വരവിൻ്റെ കണക്കുകൾ ഏതൊരാൾക്കും ആവേശം വിതറുന്ന വിധത്തിലാണ് പ്രാൺ കൊണ്ടുപോകുന്നത്.

3000 ൽ അധികം ഉത്പന്ന ശ്രേണി വിപണിയിൽ ഇറക്കിയ പ്രാൺ ഫുഡ്‌സ് എന്ന ബംഗ്ലാദേശി കമ്പനിയുടെ പ്രാൺ ലിച്ചി ഡ്രിങ്ക് എന്ന ഉത്പന്നം ഇന്ന് 140 രാജ്യങ്ങളിൽ ലഭ്യമാണ്. യു എ ഇ യിൽ മാത്രം 11 ,000 റീറ്റെയ്ൽ ഷോപ്പുകളിലായി പ്രതി ദിനം 250 ,000 ബോട്ടിൽ ലിച്ചി ഡ്രിങ്ക് ആണ് വിറ്റുപോകുന്നത്. ഇത് ഒരു പക്ഷെ സാധാരണ ഡ്രിങ്കിൻ്റെ കാര്യത്തിൽ ഒരു റെക്കോർഡ് തന്നെയാകും. ഗുണം, മണം, രുചി, വില, ലഭ്യത എന്നീ എല്ലാ ഘടകങ്ങളും ഇത്രമേൽ പര്യാപ്തമായ മറ്റൊരു ഉത്പന്നം ആളുകൾക്ക് മുന്നിൽ ഇല്ല എന്നതു തന്നെയാണ് ഈ വിജയ കഥയുടെ പിന്നിൽ.

ഒരു ബംഗ്ലാദേശി ഉത്പന്നം എന്ന രീതിയിൽ മുൻവർഷങ്ങളിൽ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട പ്രാൺ ലിച്ചി ഡ്രിങ്ക് ഇന്ന് മലയാളികൾക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നു ഗൾഫിൽ ജോലി ചെയ്യുന്നവർക്കും പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പൈൻസ് നിവാസികൾക്കും ഏറ്റവും പ്രിയമേറിയതായി മാറി എന്ന് മാത്രമല്ല അറബ് നാട്ടിലെ സ്വദേശി കുട്ടികളുടെയും ആവേശമായി മാറിയിട്ടുണ്ട്.

170 മില്ലി ലിറ്റർ ഉൾകൊള്ളുന്ന ചെറിയ ബോട്ടിൽ ലിച്ചി ഡ്രിങ്കിന് പ്രാൺ ഉപഭോക്താവിൻ്റെ കയ്യിൽ നിന്ന് ഗ്രോസറികൾ വഴി ഈടാക്കുന്നത് 50 ഫിൽസ്

( ഇന്ത്യൻ രൂപ 9 ) മാത്രമാണ്. ഗ്രോസറിയുടെ ലാഭം അടക്കമാണ് ഈ 50 ഫിൽ‌സ്. ഒരു കെട്ടു തന്നെ വാങ്ങികൊണ്ടുപോയി കുടിക്കുന്ന പല കുടുംബങ്ങളുമുണ്ട് ഗൾഫിൽ. സ്കൂൾ കുട്ടികൾ ദാഹ ശമനിയായി സ്കൂളുകളിൽ കൊണ്ടുപോകുന്നതും പലപ്പോഴും പ്രാൺ ലിച്ചി ഡ്രിങ്ക് തന്നെ. വിനോദ യാത്രയിലും, പാർട്ടികളിലും പ്രാണിൻ്റെ ലിച്ചി പ്രിയപ്പെട്ട ഡ്രിങ്ക് ആയി മാറിക്കഴിഞ്ഞു. ഒരിക്കൽ രുചിച്ചാൽ എക്കാലവും കുടിക്കാൻ തോന്നുന്ന ദാഹശമനിയായി പലർക്കും ഇന്ന് ലിച്ചി മാറിക്കഴിഞ്ഞു. 1 ദിർഹത്തിൻ്റെ ബോട്ടിലുകളും ലിച്ചി ഇറക്കിയിട്ടുണ്ട്. ഇനിയിപ്പോൾ 500 മി. ലി. കൊള്ളുന്ന 2 ദിർഹത്തിൻ്റെ ബോട്ടിലും ഉടൻ വിപണിയിൽ ഇറങ്ങുമെന്ന് കേൾക്കുന്നു.

പ്രാൺ ലിച്ചി ഡ്രിങ്കിൻ്റെ കീർത്തി കണ്ടു പല മത്സരാധിഷ്ഠിത കമ്പനികളും മറ്റു ബ്രാൻഡുകളും സ്വന്തം ലേബലിൽ ലിച്ചി ഡ്രിങ്ക് ഇറക്കാൻ ശ്രമിച്ചെങ്കിലും ഒരെണ്ണം പോലും ഗൾഫിൽ ക്ലച്ച് പിടിച്ചിട്ടില്ല.
കുടിച്ച ഉടൻ തന്നെ റിഫ്രഷ് ഫീൽ കിട്ടുന്നു എന്നാണ് എല്ലാവരും പ്രാൺ ലിച്ചി ഡ്രിങ്കിനെകുറിച്ചു ഒരേ സ്വരത്തിൽ പറയുന്നത്. മാത്രമല്ല ആ രുചിയും മണവും ഒരു പ്രത്യേക കുളിർമയും നാവിൽ ഏറെ സമയം തങ്ങി നിൽക്കുകയും ചെയ്യുമെന്നത് അനുഭവസ്ഥരുടെ സാക്ഷ്യപത്രം.

ഗൾഫിൽ വിജയിച്ചതിനെ തുടർന്ന് യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് ആവശ്യക്കാർ വരികയും ലോകത്തിൻ്റെ എല്ലാ കോണുകളിലേക്കും പ്രാൺ ലിച്ചി ഡ്രിങ്ക് എത്താൻ തുടങ്ങുകയും ചെയ്തു. അങ്ങനെ 140 ൽ അധികം രാജ്യങ്ങളിൽ ഇന്ന് പ്രാൺ എന്ന ബ്രാൻഡ് ഒന്നാം നിരയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുകയാണ്.

യുഎ ഇ യിലെ എല്ലാ മലയാളി മാനേജ്മെൻ്റെ ഗ്രോസറികളിലും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഡ്രിങ്കും പ്രാൺ ലിച്ചി തന്നെ. മലയാളികൾ പെട്ടെന്ന് ദാഹശമനത്തിനു ആശ്രയിക്കുന്നതും ഈ ലിച്ചിയെ തന്നെ . കാർബണേറ്റഡ് ഡ്രിങ്കുകളോട് പൊതുവെ മലയാളികൾ വിമുഖത കാണിക്കുന്ന ഇക്കാലത്തു പകരം വിശ്വസിച്ചു കുടിക്കാൻ ബദൽ പാനീയമായി പ്രാൺ ലിച്ചി ഡ്രിങ്ക് മാറുകയാണ് .

ഇത്രയും രാജ്യങ്ങളിൽ ഉപഭോക്താക്കൾക്കിടയിൽ പ്രായ ഭേദമെന്യേ തങ്ങളുടെ ലിച്ചി ഡ്രിങ്ക് ഇത്രയും വിജയമായതിനു പിന്നിൽ , തങ്ങൾ പ്രത്യേകം കാത്തുസൂക്ഷിക്കുന്ന ഗുണപരത തന്നെയാണെന്ന് പ്രാൺ മാനേജ്‌മന്റ് പറയുന്നു . ഏതൊക്കെ മാർക്കറ്റിലേക്ക് കടന്നു ചെന്നാലും തങ്ങളുടെ ഫ്ലാഗ് ഷിപ് ഉൽപ്പന്നമായ ലിച്ചി ഡ്രിങ്ക് ആവേശത്തിൽ സ്വീകരിക്കപ്പെടുകയാണെന്നും പ്രാൺ ഫുഡ്‌സ് വ്യക്തമാക്കി . വിവിധ രാജ്യങ്ങളിൽ ലിച്ചിക്കു വേണ്ടി പ്രൊഡക്ഷൻ സൗകര്യം ഒരുക്കാൻ ശ്രമിച്ചു വരികയാണെന്നും അവർ അറിയിച്ചു .

വളരെ നാമമാത്രമായ ലാഭം വച്ചുകൊണ്ടു ഏറ്റവും മികച്ച ഉത്പന്നം ലോകം മുഴുവനും സ്വീകരിക്കപ്പെടുന്ന ഒന്നാം നിലയിലെ ഡ്രിങ്ക് ആക്കി മാറ്റുകയെന്നുള്ളത് തങ്ങളുടെ വർഷങ്ങളായുള്ള കഠിന പരിശ്രമത്തിന്റെയും ഗവേഷണത്തിന്റെയും ഫലമാണെന്ന് മാനേജ്‌മന്റ് ‘ദുബായ് വാർത്ത’ യോട് പറഞ്ഞു . ഗൾഫിൽ ഏതെങ്കിലും ഒരു ഉല്പന്നത്തിന്റെ റീറ്റെയ്ൽ മേഖലയിലെ ഹോൾ സെയ്ൽ ഓർഡർ അതാതു സെയിൽസ് എക്സിക്യൂട്ടീവ്സ് എടുത്തു തീർക്കാൻ ബുദ്ധിമുട്ടുന്നെങ്കിൽ അത് പ്രാൺ ലിച്ചി ഡ്രിങ്കിന്റെ കാര്യത്തിൽ മാത്രമാണ് . അത്രയ്‌ക്കാണ്‌ ഡിമാൻഡ് .

അതേസമയം ഒരു ചെറിയ ഓർഡറുമായി വളരെ ദൂരെ നിന്ന് വിളി വന്നാൽ പോലും ഉത്തരവാദിത്തത്തോടെ തങ്ങൾ അത് നിറവേറ്റുമെന്നത് തങ്ങളുടെ വിജയമാണെന്നും നയമാണെന്നും പ്രാൺ വ്യക്തമാക്കി . കർമ്മ നിരതരായ നിരവധി മലയാളി സ്റ്റാഫ് പ്രാൺ കമ്പനിയിൽ ജോലി ചെയ്യുന്നു . അവരുടെ കൂടെ കഠിനാധ്വാനം ഈ വിജയത്തിന് പിന്നിലുണ്ടെന്നും പ്രാൺ അറിയിച്ചു .
ഗൾഫിൽ കഴിയുന്ന മലയാളികളുടെ അഭിപ്രായത്തെ തുടർന്ന് കേരളത്തിൽ നിന്ന് ഇപ്പോൾ മികച്ച ഓർഡർ തങ്ങൾക്കു ലഭിക്കുന്നുണ്ടെന്ന സന്തോഷവും പ്രാൺ ദുബായ് വാർത്തയുമായി പങ്കുവച്ചു .

error: Content is protected !!