ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നായ എമിറേറ്റ്സ് എ 380 എന്ന എയര്‍ ബസ് വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കാറ്റ് മൂലം വിമാനം ആദ്യം താഴെ ഇറക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റ് വിമാനങ്ങളെ വഴിതിരിച്ച് വിട്ടതിന് ശേഷം സുരക്ഷിതമായി തന്നെ വിമാനം വിമാനത്താവളത്തില്‍ ഇറക്കി.
450 മുതല്‍ 600 വരെ യാത്രക്കാരെ ഉള്‍ക്കൊളളാവുന്ന തരത്തിലുളള വിമാനങ്ങളാണ് എമിറേറ്റ്സിന്‍റെ എ 380 എയര്‍ബസ് വിമാനങ്ങള്‍. യുകെയിലെ ബെര്‍മിന്‍ഹാം എയര്‍പോര്‍ട്ടിലാണ് ശക്തമായ കാറ്റിനോട് മല്ലടിച്ചുളള എമിറേറ്റ്സിന്‍റെ ലാന്‍ഡിങ്ങ്.