fbpx
Info

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചെന്ന് സൂചന; 30 നഴ്‌സുമാര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടർന്ന് സൗദിയില്‍   നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. സൗദിയില്‍ 30 നഴ്‌സുമാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പെയിന്‍ യുവതിയെ പരിചരിച്ച നഴ്‌സുമാരെ മുന്‍കരുതലെന്നോണമാണ് ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചതായി സൂചനയുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിനാണ് വെറസ് ബാധ സ്ഥീരീകരിച്ചതെന്ന് പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .

ചൈനയിൽ ഈ വൈറസ് പടരുന്നതിനാൽ ചൈനയിൽ നിന്നുമുള്ള യാതക്കാരെ പരിശോധിച്ച ശേഷമാകും സൗദിയിൽ എയർപോർട്ടിൽ നിന്നും പുറത്തു വിടുന്നത്

error: Content is protected !!