ഷാർജ ജനുവരി 8:
രാഹുൽ ഗാന്ധിയുടെ നിർദിഷ്ട യുഎഇ സന്ദർശനത്തിന് മുന്നോടിയായി കോൺഗ്രസിന്റെ എൻ ആർ ഐ വിങ്ങിന്റെ ചുമതലയുള്ള AICC സെക്രട്ടറി ഹിമാൻഷു വ്യാസ് ഇന്ന് ഷാർജയിൽ റൂളേഴ്സ് ഓഫീസ് ചെയർമാൻ ഷെയ്ഖ് സാലെം അബ്ദുൽ റഹ്മാൻ സാലെം അൽ ഖാസ്സിമിയുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടിക്കാഴ്ചയിൽ വിഷയമാവുകയും രാഹുൽ ഗാന്ധി യുഎഇ സന്ദർശിക്കുന്നതിന്റെ വിവരങ്ങൾ വ്യാസ് ചെയർമാനെ ധരിപ്പിക്കുകയൂം ചെയ്തു.
സിൽവർ ഹോംസ് റിയൽ എസ്റ്റേറ്റ് ഡയറക്ടർ വി ടി സലീമിന്റെ നേതൃത്വത്തിലാണ് ഈ കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങൾ നടന്നത്.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ ശെയ്ഖ് സാലെം അൽ ഖാസിമി സന്തുഷ്ടി പ്രകടിപ്പിച്ചു.