ഷാർജയിൽ കൊച്ചിൻ കായീസിന്റെ രണ്ടാമത്തെ റെസ്റ്റോറന്റ് മിഥുൻ രമേഷ് ഉൽഘാടനം ചെയ്യും

ചുരുങ്ങിയ നാളുകൾ കൊണ്ട് ഷാർജയിൽ ബിരിയാണി, നാടൻ ഊണ് തുടങ്ങിയവയിൽ അസാധാരണ കീർത്തി കേട്ട കൊച്ചിൻ കായീസ് റെസ്റ്ററെന്റ് ഇപ്പോൾ ഷാർജയിൽ തന്നെ രണ്ടാമത്തെ ഔട്ട്ലെറ്റ് തുറക്കുന്നു.
ജനുവരി 14 തിങ്കൾ രാത്രി 8.30ന് പ്രമുഖ റേഡിയോ ടി വി അവതാരകനും നടനുമായ മിഥുൻ രമേഷ് ഷാർജ അൽ ഖാസിമിയ സ്ട്രീറ്റിൽ റെയിൻബോ സ്റ്റീക് ഹൗസിനു സമീപത്തായി പുതിയ കൊച്ചിൻ കായീസ് ഉൽഘാടനം ചെയ്യും. ഷാർജയിലെ ജനങ്ങൾ കുറഞ്ഞ സമയം കൊണ്ടു തന്നെ കൊച്ചിൻ കായീസ് റെസ്റ്ററെന്റ് വിഭവങ്ങൾ നെഞ്ചിലേറ്റിയതിന്റെ ആഹ്ലാദ സൂചകമായിട്ടാണ് ഷാർജയിൽ തന്നെ തിരക്ക് കൂടിയ ഭാഗത്ത്‌ പുതിയ ഔട്ട്ലെറ്റ് തുറക്കുന്നതെന്നു റെയിൻബോ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ജോൺസൻ മാഞ്ഞൂരാൻ അറിയിച്ചു.

ഉൽഘാടന ദിവസം 69 വിഭവങ്ങൾ നിരത്തുന്ന പ്രത്യേക ഡിന്നർ ബുഫേ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചക്ക് 21 ഇനങ്ങൾ ഉള്ള സ്പെഷ്യൽ നാടൻ ഫിഷ് കറി മീൽസ് 11 ദിർഹത്തിനും ചിക്കൻ ബിരിയാണി 12 ദിർഹത്തിനും നൽകുന്ന വിധത്തിലാണ് പുതിയ കൊച്ചിൻ കായീസ് മെനു തയ്യാറാക്കുന്നത്.

കൊച്ചിൻ കായീസിന്റെ ഷാർജ ഗ്രാൻഡ് മാൾ ഔട്ലെറ്റിൽ വിറ്റു വരുന്ന കിഡ് മട്ടൺ ബിരിയാണി, ടെൻഡർ ബീഫ് ബിരിയാണി, ചെമ്മീൻ ബിരിയാണി തുടങ്ങിയവ വിവിധ ദേശക്കാർക്കിടയിൽ തരംഗം സൃഷിച്ചിട്ടുണ്ട്. ഇവയെല്ലാം അൽ ഖാസിമിയ സ്ട്രീറ്റിലെ പുതിയ ഔട്ലെറ്റിലും ലഭ്യമാണ്. ഫോൺ 06 573 1368.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!