പ്രതിഭകളായ യുവാക്കളെ വാർത്തെടുക്കാനുള്ള പദ്ധതി ഒരുക്കി യു എ ഇ . വിവിധ മേഖലകളിൽ വിദഗ്ദരാക്കി യുവാക്കളെയും വിദ്യാർത്ഥികളെയും ഒരുക്കുന്നതിന് വേണ്ടി പ്രഗത്ഭരായ 20 അംഗങ്ങൾ അടങ്ങിയ ഒരു ടീമിനെ നിയോഗിച്ചു. ദേശീയ നൈപുണ്യ പദ്ധതി എന്നാണ് ഈ പരിശീലനത്തിന് പേരുനൽകിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച യുവാക്കളെ കണ്ടെത്തി നൽകുന്ന ആറു മാസത്തെ പരിശീലനത്തിനൊടുവിൽ ഈ പദ്ധതിയിൽ വിജയിക്കുന്ന പ്രതിഭാശാലികൾ ആവും ഭാവിയിൽ ഉദ്യോഗസ്ഥാനങ്ങളിൽ എത്തുക.
അബുദാബിയിൽ ഇന്നലെ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻപദ്ധതി ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിനു മാതൃകയായി മാറണമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.