Search
Close this search box.

പ്രതിഭകൾക്കായി ദേശീയ നൈപുണ്യ പദ്ധതി ഒരുക്കി യു എ ഇ

പ്രതിഭകളായ യുവാക്കളെ വാർത്തെടുക്കാനുള്ള പദ്ധതി ഒരുക്കി യു എ ഇ . വിവിധ മേഖലകളിൽ വിദഗ്ദരാക്കി യുവാക്കളെയും വിദ്യാർത്ഥികളെയും ഒരുക്കുന്നതിന് വേണ്ടി പ്രഗത്ഭരായ 20 അംഗങ്ങൾ അടങ്ങിയ ഒരു ടീമിനെ നിയോഗിച്ചു. ദേശീയ നൈപുണ്യ പദ്ധതി എന്നാണ് ഈ പരിശീലനത്തിന് പേരുനൽകിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച യുവാക്കളെ കണ്ടെത്തി നൽകുന്ന ആറു മാസത്തെ പരിശീലനത്തിനൊടുവിൽ ഈ പദ്ധതിയിൽ വിജയിക്കുന്ന പ്രതിഭാശാലികൾ ആവും ഭാവിയിൽ ഉദ്യോഗസ്ഥാനങ്ങളിൽ എത്തുക.

അബുദാബിയിൽ ഇന്നലെ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻപദ്ധതി ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിനു മാതൃകയായി മാറണമെന്ന് അദ്ദേഹം  യുവാക്കളോട് ആഹ്വാനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts