യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും കാറ്റിനും താപനില കുറയുന്നതിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഉൾക്കടലിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മേഘരൂപീകരണത്തിന് സാധ്യത. താപനില ഉൾനാടുകളിൽ 35°C–38°C, തീരദേശങ്ങളിൽ 33°C–36°C, മലയോരങ്ങളിൽ 23°C–31°C വരെയുമായിരിക്കും.
നവംബർ 9 തിങ്കളാഴ്ച രാത്രിയോടെ ദ്വീപുകളിലും പടിഞ്ഞാറൻ തീരദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽമഴയ്ക്കും സാധ്യത. അറേബ്യൻ ഉൾക്കടൽ രാത്രിയോടെ പ്രക്ഷുബ്ധമാകും.
നവംബർ 10 ചൊവ്വാഴ്ച താപനിലയിൽ കുറവുണ്ടാകും. കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കി.മീ വരെ ഉയരാം. പൊടിക്കാറ്റിനും ചാറ്റൽമഴയ്ക്കും സാധ്യത. അറേബ്യൻ ഉൾക്കടലിൽ തിരമാലകൾ ശക്തമാകും.
നവംബർ 11 ബുധനാഴ്ച ശക്തമായ കാറ്റിന് സാധ്യത. വേഗത മണിക്കൂറിൽ 50 കി.മീ വരെയാകാം. തീരദേശങ്ങളിലും ദ്വീപുകളിലും മഴ സാധ്യത തുടരും. കടൽ വളരെ പ്രക്ഷുബ്ധമായിരിക്കും.





