അനധികൃത മോഡിഫിക്കേഷനുകളും അമിത ശബ്ദവും; അബുദാബിയിൽ കഴിഞ്ഞ 10 മാസത്തിനിടെ പിടിച്ചെടുത്തത് 1,596 വാഹനങ്ങൾ

അബുദാബി: അബുദാബിയിൽ കഴിഞ്ഞ 10 മാസത്തിനിടെ അനധികൃത മോഡിഫിക്കേഷനുകളും അമിത ശബ്ദവും ഉപയോഗിച്ചതിന് 1,596 വാഹനങ്ങൾ പിടിച്ചെടുത്തു. അബുദാബി പോലീസാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും താമസക്കാരെയും മറ്റ് റോഡ് ഉപയോക്താക്കളെയും ശല്യപ്പെടുത്തിയതിനും ട്രാഫിക് വകുപ്പും സുരക്ഷാ പട്രോളിംഗും ചേർന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.

എഞ്ചിനുകളിലും എക്സ്ഹോസ്റ്റ് സിസ്റ്റങ്ങളിലും അനധികൃതമായി വരുത്തുന്ന മാറ്റങ്ങൾ ഉടമകൾക്കെതിരെ നിയമനടപടികൾക്ക് കാരണമാകുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അത്തരം ശബ്ദം റെസിഡൻഷ്യൽ പരിസരങ്ങളെ അസ്വസ്ഥമാക്കുകയും താമസക്കാരുടെ സുഖസൗകര്യങ്ങളെയും ജീവിത നിലവാരത്തെയും ബാധിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. വാഹന ഉടമകൾ അംഗീകൃത സാങ്കേതിക സവിശേഷതകൾ പാലിക്കണമെന്നും അവരുടെ കാറുകളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നത് ഒഴിവാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും അബുദാബി പോലീസ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!