“സഹിഷ്ണുത” യു എ ഇ നിർദ്ദേശം അംഗീകരിച്ച് അറബ് ഇൻഫർമേഷൻ മിനിസ്റ്റേഴ്‌സ് കൗൺസിൽ

“സഹിഷ്ണുത” തീം ആയി സ്വീകരിക്കുക എന്ന യു എ ഇ നിർദ്ദേശം അംഗീകരിച്ച് അറബ് ഇൻഫർമേഷൻ മിനിസ്റ്റേഴ്‌സ് കൗൺസിൽ. 2019 ഇൽ “സഹിഷ്ണുത വളർത്തുന്നതിൽ അറബ് മാധ്യമങ്ങളുടെ പങ്ക്” എന്നതായിരിക്കും സമിതിയുടെ പ്രധാന വിഷയം. ഇന്ന് റിയാദിൽ ചേർന്ന കൗൺസിലിന്റെ പതിനൊന്നാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഇതുവഴി മാധ്യമങ്ങളിലൂടെ സമൂഹത്തിൽ ശാന്തിയും സഹിഷ്ണുതയും വളർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. 2019 നെ സഹിഷ്ണുതാ വർഷമായാണ് യു എ ഇ ആചരിക്കുന്നത്. 200 ലധികം ദേശീയതകളെ ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആചാരണത്തിന് അംഗീകാരമാവുകയാണ് അറബ് ഇൻഫർമേഷൻ മിനിസ്റ്റേഴ്‌സ് കൗൺസിലിന്റെ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!