ഫോട്ടോ കടപ്പാട്: ദുബായ് മീഡിയ ഓഫീസ്, ട്വിറ്റർ
അറബ് അത്ലറ്റ് അവാർഡ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിൽ നിന്നും ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സലാഹ് ഏറ്റുവാങ്ങി. മുഹമ്മദ് ബിൻ റാഷിദ് ക്രീയേറ്റീവ് സ്പോർട്സ് അവാർഡ്‌സിന്റെ പത്താമത് അവാർഡ് ദാനച്ചടങ്ങിലാണ് ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ സലാഹിന് അവാർഡ് നൽകിയത്.
ശേഷം സബീൽ പാലസിൽ പുരസ്‌കാര ജേതാക്കൾക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വിരുന്നൊരുക്കി.
അറബ് ലോകത്തും ലോകത്ത് ആകെ തന്നെയും വിലമതിക്കുന്ന യു എ ഐയുടെ ഏറ്റവും വലിയ സ്പോർട്സ് അവാർഡ് തനിക്ക് നൽകിയതിന് മുഹമ്മദ് സലാഹ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന് നന്ദി അറിയിച്ചു.
മറ്റു വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ കമ്മറ്റി ചെയർമാനും നാഷണൽ ഒളിമ്പിക്ക് കമ്മറ്റി പ്രസിഡണ്ടുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ആണ് വിതരണം ചെയ്തത്.
News: @HamdanMohammed & Ahmed bin Mohammed honour winners of the 10th edition of the Mohammed bin Rashid Al Maktoum Creative Sports Award (@MBRaward) at a ceremony at #Dubai World Trade Centre. https://t.co/N9ivc7YPFH pic.twitter.com/sk0UfaFvXS
— Dubai Media Office (@DXBMediaOffice) January 9, 2019