സഞ്ചാരികൾക്കും താമസക്കാർക്കും പുതിയ യാത്രാനുഭവം സമ്മാനിച്ചുകൊണ്ട് ദുബായിൽ സുപ്രധാന ഷോപ്പിംഗ് മാളുകളെ ബന്ധിപ്പിക്കുന്ന പുതിയ ജല ഗതാഗത വാഹന സംവിധാനം ( ഫെറി ) ഇന്നലെ ആരംഭിച്ചു.
ദുബായ് മാൾ, മറീന മാൾ., പാം ജുമേയ്‌റ, ബുർജ് അൽ അറബ്, എന്നിവയിലൂടെ ഫെറി കടന്നു പോകും.
എല്ലാ ദിവസവും മറീന യിൽ നിന്ന് മൂന്നേകാലിനു ഫെറി പുറപ്പെടും. ദുബായ് മാളിൽ നിന്ന് നാലേ മുക്കാലിനും.
68.25 ആണ് യാത്രാ നിരക്ക്. ബുർജ് അറ്റ് ദി ടോപ് കൂടി കയറണമെങ്കിൽ 200 ദിർഹം നൽകണം. R T A ആണ് ഫെറി സർവീസ് നടത്തുന്നത്.