യു എ ഇയിൽ നിരവധി തൊഴിലവസരങ്ങളുമായി എ ബി സി കാർഗോ. ഡ്രൈവർ കം പാക്കേജിങ് സ്റ്റാഫ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, പാക്കിങ് ആൻഡ് മൂവിങ് സൂപ്പർവൈസേഴ്സ് എന്നീ ഒഴിവുകളിലേക്കാണ് ജോലിക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ:
1. ഡ്രൈവർ കം പാക്കേജിങ് സ്റ്റാഫ്: 7 ഒഴിവുകൾ
യു എ ഇയിലെ സ്ഥലങ്ങളെ കുറിച്ച് നല്ല അറിവ് ഉള്ള 35 വയസിൽ താഴെ. പ്രായമുല ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ശമ്പളം: 3400 ദിർഹം
2. കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്: 7 ഒഴിവുകൾ
3000 ദിർഹം ആയിരിക്കും ശമ്പളം
3. പാക്കിങ് ആൻഡ് മൂവിങ് സൂപ്പർവൈസേഴ്സ്: 5 ഒഴിവുകൾ
ശമ്പളം 3400 ദിർഹം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 11, 12 തീയതികളിൽ (ശനി, ഞായർ) അൽ ഖൗസിൽ (അൽ ഖൗസ് മാളിന് എതിർവശം) രാവിലെ 10 മണി മുതൽ 5 മണി വരെ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാവേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് hr@abccargo.ae എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.