Search
Close this search box.

അറിയുക : ദുബായിൽ കെട്ടിടമുടമയ്ക്ക് താമസക്കാരനെ ഒഴിപ്പിക്കണമെങ്കിൽ കടമ്പകൾ നിരവധി.

അടുത്ത മാസം വാടക കരാർ അവസാനിക്കുന്ന താമസക്കാരനെ ഫ്ലാറ്റിൽ നിന്ന് ഒഴിവായിക്കൊള്ളണമെന്നു കാണിച്ച് നോട്ടീസ് നൽകാൻ കെട്ടിട ഉടമയ്ക്ക് നിയമ സാധുത ഉണ്ടോ എന്ന ഒരു സംശയം ഉയർന്നപ്പോൾ നിയമ വിദഗ്ധർ നൽകിയ മറുപടി ശ്രദ്ധേയമാണ്.
അങ്ങനെ താമസക്കാരനെ ഒഴിവാക്കണമെങ്കിൽ കുറഞ്ഞത് 90ദിവസം മുൻപ് ഒഴിപ്പിക്കൽ നോട്ടീസ് നിർബന്ധമായും നൽകിയിരിക്കണമെന്നതാണ് 2007ൽ പ്രാബല്യത്തിൽ വന്ന പുതിയ ദുബൈ വാടക നിയമം പറയുന്നത്.

കെട്ടിടം അല്ലെങ്കിൽ ഫ്ലാറ്റ് തകർന്ന് വീഴാൻ പോകുന്നെന്ന് മുനിസിപ്പാലിറ്റി സെർറ്റിഫൈ ചെയ്താലോ, പുതിയ നിർമാണത്തിന് അനുമതി കടലാസുകൾ കിട്ടിയാലോ, വാടകക്കാരനെ മാറ്റി നിർത്തി മെയിന്റനൻസ് നടത്തേണ്ട സാഹചര്യം ഉണ്ടെന്ന് അധികൃതർ പറഞ്ഞാലോ അല്ലാതെ വാടകക്കാരനെ പെട്ടെന്ന് ഇറക്കി വിടാൻ കഴിയില്ല.

ഒരു മാസം മുൻപ് പറഞ്ഞാലൊന്നും ശെരിയാകില്ല എന്നർത്ഥം. പെട്ടെന്ന് നോട്ടീസ് കിട്ടുമ്പോൾ ഭയന്ന് മാറാൻ നോക്കാതെ ബന്ധപ്പെട്ട ഡിപ്പാർട്മെന്റിനെ സമീപിക്കാൻ നോക്കുന്നതാണ് നല്ലത്. വാടക കരാർ കാലാവധി അവസാനിക്കുന്നു എന്ന് കരുതി പെട്ടെന്ന് ഇറക്കി വിടാൻ ലാൻഡ് ലോർഡിനു കഴിയില്ലെന്ന് നിയമം പറയുന്നുവെന്ന് അറിഞ്ഞിരിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts