റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് കൂടുതൽ ലഗേജുകൾ കൊണ്ടു പോകാൻ അവസരം ഒരുക്കി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ പ്രത്യേക റിപ്പബ്ലിക്ക് ദിന ബൊണാൻസാ ഓഫർ പ്രഖ്യാപിച്ചു.
മാർച്ച് 23 വരെ ഉള്ള ഈ ഓഫർ പ്രകാരം യു എ ഇയിൽ നിന്നും എക്കണോമി ക്ലാസ്സിൽ 40 ഉം ബിസിനസ് ക്ലാസിൽ 50 കിലോ ലഗ്ഗേജ് കൊണ്ടുവരാൻ സാധിക്കും. ദുബായ്-കോഴിക്കോട്, ഷാർജ-കോഴിക്കോട്, ദുബായ്-മുംബൈ, ദുബായ്-കൊച്ചി സർവീസുകളിലാണ് ഈ ഓഫർ ബാധകമാവുക.
മാർച്ച് 23 വരെയുള്ള ബുക്കിങ്ങിനു മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളൂ. ജനുവരി 19 മുതൽ മാർച്ച് 23 വരെയുള്ള സർവീസുകളിൽ കോഴിക്കോടേക്കും ജനുവരി 26 മുതൽ മാർച്ച് 23 വരെ കൊച്ചിയിലേക്കും മുംബൈയിലേക്കും ഇത് പ്രകാരം ലഗ്ഗേജ് അധികമായി കൊണ്ടുപോകാം.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.airindia.in