ഫോട്ടോ: ഫേസ്ബുക്ക്
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ‘ഖിസ്സതീ’ (എന്റെ കഥ) എന്ന പുസ്തകം പുറത്തിറങ്ങുന്നു. 50 വർഷത്തെ രാജ്യഭരണത്തിൽ ഉണ്ടായ 50 ജീവിതാനുഭവങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.
പുസ്തകത്തിന്റെ ആദ്യ കോപ്പി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഷെയ്ഖ് മുഹമ്മദ് സമ്മാനിച്ചു. ‘എനിക്കു പുതിയ പുസ്തകം സമ്മാനിച്ച, തലമുറകളുടെ ഗുരുവായ എന്റെ സഹോദരൻ മുഹമ്മദ് ബിൻ റാഷിദിനു നന്ദി’ എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചത്.
മകനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിനും അദ്ദേഹം തന്റെ പുതിയ പുസ്തകം സമ്മാനിച്ചു.
https://www.facebook.com/HHSheikhMohammed/posts/10157600671212908