സോഷ്യൽ മീഡിയയിലും മറ്റും നമ്മൾ നൽകുന്ന വ്യക്തിപരമായ വിവരങ്ങളും വിവരണങ്ങളും ചോർത്തിയെടുത്തു ആവശ്യക്കാർക്ക് വിറ്റ് ജീവിക്കുന്ന സൈബർ ക്രിമിനലുകൾ നമുക്ക് ചുറ്റും ധാരാളമുണ്ടെന്ന് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് പഠനം നടത്തുന്ന ഒരു സൈബർ സുരക്ഷാ കമ്പനിയാണ് യുഎയിൽ കഴിയുന്നവർക്ക് ഈ മുന്നറിയിപ്പ് നൽകുന്നത്. 50 ഡോളർ വരെ വിലക്ക് നമ്മുടെ വിവരങ്ങൾ വിൽക്കുന്നവരാണ് ഈ ക്രിമിനലുകളെന്നും റിപ്പോർട്ടിലുണ്ട്. ഊബർ, നെറ്റ്ഫ്ലിക്സ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഗെയിമിംഗ് ആപ്പുകൾ, ബാങ്ക് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ നമ്മൾ നൽകുന്ന വിവരങ്ങൾ ചോർത്തിയെടുക്കാൻ വിദഗ്ധരായ ക്രിമിനലുകൾ മിഡിൽ ഈസ്റ്റിൽ സജീവമാണെന്നും ഈ റിപ്പോർട്ട് പറയുന്നു.