യു എ ഇ യിൽ നിന്നും പുറം രാജ്യങ്ങളിലേക്ക് വിമാനയാത്ര ചെയ്യുന്നവർക്ക് ഏറ്റവും നല്ല ദിവസം വ്യാഴായ്ചയെന്ന് പഠന റിപ്പോർട്ട്. കഴിഞ്ഞ കാലയളവിലെ വിമാനയാത്ര നിരക്കുകളുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സ്കൈ സ്കാനർ ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ടിക്കറ്റ് നിരക്ക് ഏറ്റവും കുറവ് വ്യാഴായ്ചയും ബുക്കിങ്ങിന് ഏറ്റവും പറ്റിയ ദിവസം ശനിയാഴ്ചയുമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.