യുഎ ഇയിൽ വച്ച് മരണമടയുന്ന പ്രവാസികളുടെ ശരീരം നാട്ടിൽ എത്തിക്കുന്നതിനുള്ള ശവപ്പെട്ടിക്ക് ഇപ്പോൾ ഈടാക്കുന്ന വിലയിൽ കുറവ് വരുത്തുന്ന കാര്യം പരിഗണിക്കണമെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസർ നന്തി അധികൃതരോട് അഭ്യർത്ഥിച്ചു . പാവപ്പെട്ട പല കുടുംബങ്ങൾക്കും താങ്ങാവുന്ന നിലയിലേക്ക് ശവപ്പെട്ടിയുടെ വില കുറച്ചു കൊണ്ട് വരണമെന്ന് നാസർ നന്തി നൽകിയ അപേക്ഷയിൽ പറയുന്നു . ഇപ്പോൾ 1850 ദിർഹമാണ് ശവപ്പെട്ടിക്ക് ഈടാക്കുന്നത് . അധികൃതർ തന്റെ അപേക്ഷ പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് നന്തി പറഞ്ഞു .