യു എ ഇ യിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ യു എ ഇ എക്സ്ചേഞ്ച് ദുബായ് കെയേഴ്സ് സ്റ്റെം പ്രോഗ്രാമിലേക്ക് ഒരു മില്യൺ ദിർഹം നൽകി. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്റെ ഭാഗമായി ഉഗാണ്ടയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയാണ് സ്റ്റെം പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. ശാസ്ത്രം, സാങ്കേതികം, എഞ്ചിനീയറിംഗ്, ഗണിതം എന്നീ വിഷയങ്ങളാണ് സ്റ്റെം പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ” ശാസ്ത്ര സാങ്കേതിക രംഗത്ത് പെൺകുട്ടികൾ മുന്നിലേക്ക് വരുന്നതിന് പ്രാധാന്യം നൽകുന്ന സ്റ്റെം പ്രോഗ്രാമിന്റെ ഭാഗവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. സാമൂഹിക
പ്രതിബദ്ധതയുള്ള കാര്യങ്ങൾ ചെയ്യാൻ
മുന്നിട്ടിറങ്ങാനാണ് ആളുകൾ ശ്രമിക്കേണ്ടത്.
സ്റ്റെം പ്രോഗ്രാം വഴി സമൂഹത്തിലെ പെൺകുട്ടികൾക്കിടയിൽ ഒരു വലിയ മാറ്റം കൊണ്ടുവരാൻ കഴിയും” യു എ ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സി ഇ ഒ പ്രമോദ് മങ്ങാട്ട് അഭിപ്രായപ്പെട്ടു. 3 വർഷം നീണ്ടു നിൽക്കുന്ന
ഈ പ്രോഗ്രാം 2019 ഡിസംബറിൽ
അവസാനിക്കും. യു എ ഇ എക്സ്ചേഞ്ചിന്റെ അതുല്യമായ ഈ സഹായത്തെ ദുബായ് കെയേഴ്സ് സി ഇ ഒ ഹിസ് എക്സലൻസി താരീഖ് മുഹമ്മദ് അൽ ഗുർഗ് അഭിനന്ദിക്കുകയും അതിന് നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ 38 വർഷമായി യുഎഇയിലെ പകരം വെക്കാനില്ലാത്ത ധനവിനിമയ സ്ഥാപനമായ യു എ ഇ എക്സ്ചേഞ്ച്, ബിസിനസ്റ്റിന് പുറമെ സാമൂഹിക സംസ്കാരിക രംഗത്ത് നൽകുന്ന സംഭാവനകളും സേവനങ്ങളും വാക്കുകൾക്കതീതമാണ്.