Search
Close this search box.

എഞ്ചിനീയേഴ്സ് ക്രിക്കറ്റ് ലീഗിന് ഈ മാസം 25ന് അജ്മാനിൽ തുടക്കം

ഈ വർഷത്തെ എഞ്ചിനീയേഴ്സ് ക്രിക്കറ്റ് ലീഗ് ഈ മാസം 25ന് അജ്മാനിലെ ഹമരിയ ഗ്രൗണ്ട് 30, 31 ൽ തുടക്കം കുറിക്കും. ആദ്യ മത്സരം 25 ന് രാവിലെ 7 മണിക്ക് ഗ്രൗണ്ട് 30 തിൽ ആരംഭിക്കും. ആദ്യ മത്സരത്തിൽ സി.ഇ.ടി തിരുവനന്തപുരവും മാസ്റ്റ് (MAST) ഷിപ്പ് ടെക്നോളജി കോളേജ് ഏറ്റുമുട്ടും. കൂടാതെ കേരളത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളായ കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ്, എൻ.ഐ.ടി കോഴിക്കോട്, മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം, തൃശൂർ എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ്, എൻ.എസ്.എസ് പാലക്കാട് തുടങ്ങിയ ടീമുകളും മത്സരത്തിൽ മാറ്റുരക്കും. ഒരു മാസം നീണ്ടു നിൽക്കുന്ന മത്സരത്തിന്റെ ഫൈനൽ മാർച്ച് 1 ന് ഉച്ചയ്ക്ക് 2 മണിക്ക് ഗ്രൗണ്ട് 30തിൽ നടക്കും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. നിസാർ അലി: 0556516923

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts