അടുത്ത മാസം ദുബായിൽ നടക്കുന്ന ലോക കേരള സഭയിൽ നിന്നും മാറി നിൽക്കാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനം സ്വാഗതാർഹം – ഇൻക്കാസ്

ഷാർജ: ചെലവു ചുരക്കാൻ ആഘോഷങ്ങൾ ഉപേക്ഷിക്കുമെന്ന് പറയുന്ന കേരള സർക്കാർ ദുബായിൽ കോടികൾ ചെലവിട്ട് അടുത്ത മാസം നടത്താൻ തീരുമാനിച്ച ലോക കേരള സഭയിൽ നിന്നും മാറി നിൽക്കാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനത്തെ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതം ചെയ്തു.
നാലു കോടി രൂപ ചെലവാക്കി കഴിഞ്ഞ വർഷം ജനുവരിയിൽ കേരള നിയമസഭയിൽ വെച്ച് നടത്തിയ ആദ്യത്തെ ലോക കേരളസഭ യോഗം കൊണ്ട് പ്രവാസികൾക്ക് ഉണ്ടായ ഗുണങ്ങൾ എന്താണെന്ന് സർക്കാർ വിശദീകരിക്കണമെന്നും, ലോക കേരള സഭയുടെ പേരിൽ വൻതോതിൽ സാമ്പത്തിക ലാഭം ഉണ്ടാക്കുവാനുള്ള കർമ്മപദ്ധതിയാണ് സി.പി.എം തെയ്യാറാക്കിയിരിക്കുന്നതെന്നും, പ്രവാസികളുടെ പേരിലുള്ള ഈ കൊള്ളയെ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ഇൻക്കാസ് ജനറൽ സിക്രട്ടറി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!