ഷാർജയിൽ താമസിക്കുന്ന പ്രവാസികളുടെ വൈദ്യുതി നിരക്കാണ് വെട്ടിക്കുറച്ചത്. 37.7% ശതമാനമാണ് സേവ നിരക്കിളവ് പ്രഖ്യാപിച്ചത്. പ്രവാസികളുടെ ഫ്ലാറ്റുകൾ, വില്ലകൾ എന്നിങ്ങനെയുള്ള യുഎഇ സ്വദേശികൾ അല്ലാത്തവരുടെ കെട്ടിടങ്ങൾക്കെല്ലാം ഈയൊരു ഇളവ് ബാധകമാണ്. അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലുള്ള വൈദ്യുതി നിരക്ക് കുറക്കാനുള്ള ഉത്തരവ് മുമ്പ് പുറപ്പെടുവിച്ചിരുന്നു.