യുഎഇയിൽ വിസാ കാലാവധി കഴിഞ്ഞിട്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് സഹായം. ഭക്ഷണവും താമസവും ഇല്ലാതെ വിസാ തട്ടിപ്പിനിരയായി യുഎഇ യിൽ അനധികൃതമായി കഴിയുന്നവർക്ക് സഹായമെന്നോണം പിഴകൂടാതെ നാട്ടിൽ പോകാനുള്ള സൗകര്യമാണ് ലഭ്യമായിട്ടുള്ളത്. സാധാരണ രീതിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ആദ്യത്തെ ദിവസം പിഴയായി 305 ദിർഹവും ശേഷം വരുന്ന ഓരോ ദിവസങ്ങളിലും 100 ദിർഹം വീതവുമാണ് പിഴ. അബൂദാബിയിലെ സ്വൈഹാൻ എന്ന സ്ഥലത്ത് പിഴ കൂടാതെ നാട്ടിലേക്ക് പോകാനുള്ള കാര്യങ്ങൾ ചെയ്യുന്ന സംവിധാനം നിലവിലുണ്ട്. ഈയൊരു സംവിധാനം വഴി 5 ദിവസം കൊണ്ട് ഓവർ സ്റ്റേയിലുള്ളവരെ നാട്ടിൽ എത്തിക്കാൻ കഴിയും. ഇന്ത്യയിലേക്കാണെങ്കിൽ മുംബൈയിലേക്ക് മാത്രമാണ് ടിക്കറ്റ് ലഭ്യമാകുന്നത്. ഇങ്ങനെ നാട്ടിലേക്ക് പോകുന്നവർക്ക് ഒരു പക്ഷേ തിരിച്ച് യുഎയിലേക്ക് തിരിച്ച് വരാൻ കഴിമോ എന്നത് സംശയമാണ്. ഓവർ സ്റ്റേയിലുള്ളവരെ പോലെ തന്നെ ട്രാവൽ ഏജൻസികൾക്കും ഈയൊരു സംവിധാനം വളരെ ഉപയോഗപ്പെടുമെന്ന് ഷാർജയിൽ അൽസാദാ ട്രാവൽ ഏജൻസി നടത്തുന്ന നൗഷാദ് സലാഹുദീൻ ദുബായ് വാർത്തയോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
https://www.facebook.com/noushad.karalikonam/videos/2757735567574680/